Saturday, March 06, 2010

എന്തിനീ ജാലക വാതിലില്‍

പാട്ടിന്റെ പാലാഴിയുടെ സംഗീത സംവിധായകന്റെ പേര് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി..
ഈ പേര് ഞാന്‍ 20 വര്‍ഷം മുന്‍പാണ് ആദ്ദ്യമായി കണ്ടത് .. ഒരു കാസ്സെറ്റ്‌ ന്റെ പുറത്തു .
എന്റെ പെങ്ങള്‍ക്ക് ആദ്യമായി ജോലികിട്ടിയപ്പോ എനിക്ക് വാങ്ങിത്തന്ന സമ്മാനം .. അതായിരുന്നു അത് .
അതിലെ ആദ്യത്തെ പാട്ട് തന്നെ എന്റെ മനസ്സ് കീഴടക്കി ..
രചനയും സംഗീതവും ഒരാള്‍ തന്നെ - സുരേഷ് മണിമല
പിന്നീടറിഞ്ഞു അദ്ദേഹം Cochin University യില്‍ നിന്നും MBA നേടിയ ആളാണ്‌ ..
പിന്നെ അധികം ഒന്നും കേട്ടില്ല ..
ആദ്യ കേള്‍വിയില്‍ തന്നെ എന്റെ മനസ്സിനെ തൊട്ട ആ ഗാനം നിങ്ങള്‍ക്കായി ഇതാ ..
=================================
രചന / സംഗീതം : ഡോ . സുരേഷ് മണിമല
ആല്‍ബം : ( പേര് മറന്നു പോയി :-( .. )
ഗായകന്‍ : വി ടി മുരളി
=================================

എന്തിനീ ജാലക വാതിലില്‍ സഖീ എന്നും തപസ്സിരിക്കുന്നു
നീല തിരശ്ശീല ഞൊറി നീക്കിയെന്നും .. നീള്‍മിഴിയാരെ തിരയുന്നൂ

നിന്‍ ശില്പ ഗോപുര വീഥിയില്‍ വാസന്ത സന്ധ്യയില്‍
ഏകനായ് ഞാന്‍ അണയെ
എന്നെ തിരയുവതല്ലെന്ന ഭാവത്തില്‍ എന്തിനു മിഴി മടക്കുന്നൂ
പിന്നെ ഒളി കണ്ണെറിയുന്നൂ

പറയുവാനോര്‍മിച്ച കഥകള്‍ മറന്നു നീ , പിടയും മിഴികളുമായി നില്‍ക്കെ
ഒരു മാത്ര കണ്ടൊരീ സ്വപ്നം മറന്നു ഞാന്‍ പിരിയുമീ പാതയില്‍ നീങ്ങാം
വേര്‍ പിരിയെ .. ഈ ഗാനവും മൂളാം..

15 comments:

ദിലീപ് വിശ്വനാഥ് said...

ആരെ വാഹ്!
ഒരു ഗസല്‍ സന്ധ്യ കഴിഞ്ഞ അനുഭവം.. നന്ദി..

Sandhya said...

ഈ വര്‍ഷത്തെ പാട്ട് താമസിച്ചായതില്‍ ഒരു പരാതിയുമില്ല, ഒരുപാടിഷ്ടമായി ഇത്!

- സന്ധ്യ

എതിരന്‍ കതിരവന്‍ said...

അങ്ങനെ തഹ്സീന് ഒരു ഉണർവ്വുണ്ടായി.
ആലാപനം ഒന്നാന്തരം. ചിലവാക്കുകളുടെ ക്ലാരിറ്റിയും (“തപസ്സിരിക്കുന്നു“).

സാരംഗ/വൃന്ദാവനസാരംഗ ആണോ? പക്ഷേ ആദ്യത്തെ ഹമ്മിങ്ങിൽ രാഗച്ഛായ അത്ര തോന്നിയില്ല.

വികടശിരോമണി said...

സബാഷ്!
തഹ്സീന്റെ സ്വതസിദ്ധമായ ഭാവാന്തരീക്ഷത്തിന് അനുയോജ്യമായ ഗാനം-നന്നായി പാടുകയും ചെയ്തു.
ഈ ഉണർവ്വ് തുടരട്ടെ,ചങ്ങാതീ.

പാമരന്‍ said...

Bale bheeshhh!!!

ബഹുവ്രീഹി said...

Thahseen Bhaay,

Excellent bhay.. very nice.

Raavil ninakkaay paadaam.. athonnu post cheyyu maashe. ithra nalloru composition cheythuvech aareyum kelppikkaathirikkunath criminal kutam.

ശ്രീ said...

ആഹാ... മനോഹരം മാഷേ. വളരെ നന്നായി, ലയിച്ചിരുന്ന് കേട്ടു, നന്ദി.

Dr. Suresh Manimala said...

തഹ്സീന്‍, ഭാവാത്മകമായി പാടി.. എന്റെ ഗാനങ്ങള്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നതും മൂളുന്നതും ഒക്കെ വളരെ സന്തോഷം നല്‍കുന്നു... ഈ ഗാനത്തിനു ഇപ്പോശും ധാരാളം ആരാധകരുന്റെന്നു തോന്നുന്നു. പലരും ഇപ്പോഴും പരയാരുന്ട്ട്.. നന്ദി .......

സുരേഷ് മണിമല

Kiranz..!! said...

ശാന്തൻ
ശോകൻ
ഭാവൻ

വേണുനാഗവള്ളി ഇപ്പോൾ സൂപ്പർസ്റ്റാറായിരുന്നെങ്കിൽ തൽക്കാലം തഹ്സീൻ അമേരിക്ക വിടേണ്ടി വന്നേനെം..!

thahseen said...

എല്ലാര്ക്കും നന്ദി ....

Jishad Cronic said...

നന്നായിട്ടുണ്ട്...

നന്ദ said...

ആ‍ഹാ! മനോഹരം.

CHIRACKEN said...

Thahseen, I don't know whether u remember, You had recorded this Song in a cassette (in 1993)along with "Gandhiji darshicha'and a few other light music songs. But I never knew the source.

Nechoor said...

പഴയ കാല ഒർമ്മകൾ കൂട്ടികൊണ്ടുവരുന്ന... മനോഹരം........

Anonymous said...

I have been searching for this song for a long time. Could you tell me where I can listen to it?