1988 ... 2009
രാംമോഹന്റെ ഈ പോസ്റ്റ് എന്നെ വീണ്ടും കൊച്ചിയിലെത്തിച്ചു ... 1988 ലെ ഡിസംബര്‍ 31 .. FRY's restaraunt..ലെ ആ രാത്രി..
അന്നെന്റെ കൂടെ ഹാര്‍മോണിയം വായിച്ചത് എന്റെ ഉപ്പ, തബല വായിച്ചതോ , പ്രശസ്ത സംഗീത സംവിധായകന് അലക്സ് പോളിന്റെ അപ്പന് ..സാക്ഷാല്‍ പോള്‍ മാഷ് ..
അതൊരു കാലം .. എന്റെ കൂട്ടുകാരായിരുന്ന അലക്സ് പോളും, ഉദയനും ... രണ്ടു പേരും അസ്സലായി പാട്ട് കമ്പോസ് ചെയ്യും .. രണ്ടു പേരും പാട്ടുകള്‍ എഴുതുകയും ചെയ്യും .. അലക്സ് പൊള് എല്ലാരും അറിയുന്ന ആളായി .. ഉദയന്‍ ഭക്തിഗാന രംഗത്ത് ധാരാളം compositions ചെയ്തു .. സിനിമയില്‍ വരാനുള്ള ഭാഗ്യം ഇതേവരെ കിട്ടിയില്ല .. ഈ പോസ്റ്റില്‍ രണ്ടു പാട്ടുകള്‍ ഉണ്ട് , അതില്‍ ഒരെണ്ണം ഉദയന്‍ എഴുതി - സംഗീതം കൊടുത്തതാണ് ...
(ഈ പാട്ട് idea star singer show യില്‍ വാണി ജയറാം പാടി കേട്ടിട്ടുണ്ട് .. ഇതാദ്യമായി പാടാന്‍ അവസരം കിട്ടിയത് എനിക്കായിരുന്നു :-) )
ഗാനം : കളകള നാദത്താല്‍ (ലളിത ഗാനം )
സംഗീതം : K M ഉദയന്‍
ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ഗാനം : അനുരാഗിണി
ചിത്രം : ഒരു കുടക്കീഴില്
സംഗീതം : ജോണ്സന്
ആലാപനം : ഗാന ഗന്ധര്വന് യേശുദാസ്
ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
Subscribe to:
Post Comments (Atom)
12 comments:
ഗ്രെയിറ്റ് മാഷെ.
കളകള.. പെരുത്തിഷ്ടപ്പെട്ടു.
ഇടയ്ക്കു ബ്രെയിക്കാവുന്നുണ്ടോ? അതോ എന്റെ കേള്‍വിയുടെ കുഴപ്പമോ?
വോള്യം വളരെ കുറവാണോ രണ്ടിനും? അതോ എന്റെ കമ്പ്യൂടറിന്റെ കുഴപ്പം ആണോ?
ആ ലളിതഗാനം ടെറിഫിക് മച്ചാൻ.ഉദയനും:) മുഖ്യധാരയിലെത്താഞ്ഞത് കഷ്ടമായെന്നു തോന്നുന്നു.
എതിർ:-യെസ്.ഇങ്ങോർ അലസനും മടിയനും ആണെന്ന് ഇടക്കിടെ നമ്മൾ ഓർമ്മിപ്പിക്കാനുള്ള തന്ത്രങ്ങളിലൊന്നാ ഇത് :)
you have such a good voice! brilliant! :-) please include me in ur blog updates
valare nannaayirunnu.prathyekichum lalitha gaanam.sound volume kurachu koodi undaayirunnenkil kurekkoodi enjoy cheyyaan pattumaayirunnu ennu thonni.
വളരെ നന്നായി പാടിയിരിക്കുന്നു തഹ്സീൻ.ഒത്തിരി ഒത്തിരി ഇഷ്ടമായി
വരികളും സംഗീതവും ആലാപനവും ഒത്തിരിയിഷ്ടമായി. ഇടക്കെവിടെയോ ഒന്ന് വലിഞ്ഞോന്നൊരു സംശയം.
ഈ ഉദയന്‍ എന്നയാളൊന്നും സിനിമയിലെത്തി, വേണ്ടത്ര അറിയപ്പെടാതെ പോകുന്നത് കഷ്ടം തന്നെ!
- ആശംസകളോടെ, സന്ധ്യ :)
‘കളകള നാദത്താൽ’ ഗാനവും സംഗീതവും ഇണങ്ങിപ്പോകുന്നു. തഹ്സീന്റെ ആലാപനത്തിൽ മികച്ചത്.
ഒരിടത്ത് ‘മാമാങ്കം പലകുറി’യുടെ ഭൂതം ആവേശിച്ചിട്ടുണ്ട് (പടവാളോങ്ങിയ തിരുമേനി..മേൽക്കോയ്മ....).
ഉദയൻ ശ്രദ്ധിക്കപ്പെടാതെ പോയത് കഷ്ടം.
‘അനുരാഗിണീ..’ ഇത്രയും “സാ മട്ടിൽ” ആക്കേണ്ടതുണ്ടായിരുന്നോ? സ്വൽപ്പം വിസ്തരിച്ച് ആവാമെന്നു കരുതിയോ? അതോ ഇത് ഒരിജിനലിന്റെ ‘സാഡ് വേർഷൻ’ ആണോ? ഗമകങ്ങളൊക്കെ ഒന്നാന്തരം.
തഹ്സീന്റെ കളകള നാദത്തിൽ ഇടയ്ക്ക് ഇടർച്ച/പതറിച്ച വന്നതെങ്ങനെ? റെക്കോർഡിങ് പ്രശ്നമാണോ? ആദ്യത്തെ ഹമ്മിങ്ങിലും പിന്നെ “നിളാ നദി...’എന്നിടത്തുമൊക്കെ? ഇത് ഒട്ടും സഹിയ്ക്കാവുന്നതല്ല.
ഞാന്‍ ധന്യനായി!
പിന്നെ റെകോര്ഡിംഗിന്റെ കാര്യം. ഞാന്‍ നേരത്തേ പറഞ്ഞ പോലെ വേണമെങ്കില്‍ ഒരു കൈ സഹായിക്കാം.
thahseen bhaay..
kala kala naadathin.. superb.
Anuragini karaokane vechu paadaamaayirunnu.
പാമര്‍ : നന്ദി .. ശബ്ദം ഇടറുന്നുണ്ട് :-)
കിരണ്‍ : നന്ദി .. ഈ മടി മാറുവോ ഡോക്ടര്‍ ?
vidyu : Thanks... I will
rainbow : Thanks! volume കൂട്ടി !
കാന്താരി : നന്ദിനി ..
സന്ധ്യ : നന്ദി , വലിഞ്ഞുവോ ? അത് പിന്നെ ഞാനല്ലേ പാടുന്നത് :-)
എതിരന്‍ ജി : നന്ദി .. ഭൂതം ? ഞാന്‍ പറയാം ഉദയന്റെ അടുത്ത് :-) ഉദയന്‍ ശ്രദ്ധിക്ക പെടുന്നുണ്ട് .. വഴിയെ പറയാം :-)
sad version ? എനിക്കും തോന്നി :-)
ജിജോ : my pleasure!
ബഹു : കരോക്കാനും ഞാനും .. ശരിയാവൂല്ല :-)
good singing bro...you could sing Anuragini with a karaoke.
Post a Comment