കൊച്ചിയില്‍ നിന്ന് ഇടപ്പള്ളിയിലെക്കുള്ള ഒരു ബസ് യാത്രയില്‍ അദ്ദ്യംമായി ഈ പാട്ട് കേട്ടപ്പോള്‍ തോന്നി - ഇവന് ആള് കൊള്ളാല്ലാ , നൌഷാദ് സാബിന്റെ പാട്ട് നല്ല അസ്സലായി കോപ്പി ചെയ്തു മലയാളത്തില്‍ പാട്ടുണ്ടാക്കിയോ ? - പിന്നീട് മനസ്സിലായി അത് നൌഷാദിന്റെ തന്നെ composition ആണെന്ന് ... :-)
( ഈ പാട്ടിന്റെ വരികള്‍ ഇവിടെ MSL )
Subscribe to:
Post Comments (Atom)
17 comments:
ശബ്ദം തീരെ കുറവാണല്ലൊ. കേൾക്കാൻ വയ്യ...
ശബ്ദം തീരെ കുറവാ കേട്ടോ.ഒത്തിരി ശ്രദ്ധിച്ചിരുന്നിട്ടാ കേൾക്കാൻ പറ്റിയത്.പാട്ട് എനിക്കിഷ്ടമായി
എനിക്ക് ഒരു അസൂയയും തോന്നുന്നില്ല.അസൂയ മൂത്ത് കഴുത്തുപിടിച്ച് ഞെക്കാൻ തോന്നി എന്നതൊക്കെ ശുദ്ധ നുണയാണ്.
(പാട്ട് ഒറിജിനലിനേക്കാളൂം ഇഷ്ടമായി എന്നു പറയാനും അസൂയ സമ്മതിക്കുന്നില്ല)
ങ്ങള് ഞമ്മളെ ചങ്ങായ്യ്യാന്ന് പറയാൻ അബിമാനാടോ അബിമാനം.
"ങ്ങള് ഞമ്മളെ ചങ്ങായ്യ്യാന്ന് പറയാൻ അബിമാനാടോ അബിമാനം." :)
ചങ്ങായിയാണ്, അബിമാാനോം ഉണ്ട്.
എന്തിനാ ഇത്രേം വിഷാദം കലർത്തിയത്? അവൾ മരിച്ചു പോയോ? വേറ്പെട്ടല്ലെ ഉള്ളു? ആലാപനം അങ്ങനെ നീണ്ടു.
‘അലയായ്’ ഭാഗത്തൊക്കെ സൂക്ഷ്മത വിട്ടോ? ഞങ്ങടെ അബിമാനത്തിന്റെ പ്രശ്നമാ.ഇതു പാടാൻ ഞങ്ങ്ക്ക് വേറേ ആളില്ലെന്നോർമ്മ വേണം.
എന്നാൽ ഇനി തുടങ്ങുകയല്ലെ നൌഷാദ് പാട്ടുകൾ?
“സുഹാനീ രാത് ഢൽ ചുകീ” മുതലായിക്കോട്ടെ.
“അനുരാഗലോല ഗാത്രി...” മറക്കണ്ടാട്ടോ.
ജിജ : നന്ദി
ബഹു , പാമ്ജി , എതിര്ജി : ങ്ങള് ഞമ്മടെ ചങ്ങായി അന്നെന്നു പറയാന്‍ ഞമ്മക്കും അഭിമാനോന്നു!
സുഹാനി രാത്, അനുരാഗ ലോല .. തീര്‍ച്ചയായും പാടാം !
മനോഹരമായിരീക്കുന്നു തഹ്സീൻ. എങ്കിലും ചിലയിടത്തൊക്കെ “സൂഷ്മതക്കുറവ്” എന്നു തന്നെ പറയേണ്ടി വരും. കാരണം തഹ്സീൻ മനസ്സു വച്ചാൽ കൂടുതൽ മനോഹരമാക്കാൻ കഴിയും എന്നുറപ്പുള്ളതു കൊണ്ടു തന്നെ. എങ്കിലും നന്ദി. “ധ്വനി” ഒരുപാടിഷ്ടമുള്ള ഒരു ചിത്രം. പാട്ടുകൾ അത്രയും പ്രിയപ്പെട്ടത്. അതിലെ ഒന്നു തന്നെ പാടി പോസ്റ്റിയതിന് നന്ദി.
ഒരു മാസത്തെ നാട്ടിലെ ഹോളിഡെയ്സിനു ശേഷം ഒരുപാട് സങ്കടത്തോടെ തിരിച്ചെത്തി ബ്ലോഗിൽ കയറിയപ്പോൾ കിട്ടിയ ആദ്യ വാർത്ത, [പൊട്ടക്കലത്തിലൂടെ മാത്രം അറിയാവുന്ന]ജ്യോനവനെ കുറിച്ചുള്ളത്. പിന്നൊരൊറ്റ ബ്ലോഗും നോക്കിയിരുന്നില്ല ഇതു വരെ. ദാ ഇതിപ്പോൾ എന്റെ ആദ്യ റിപ്ലൈ. നന്ദി, വിഷാദപൂർണ്ണമെങ്കിലും മനസ്സുണർത്തിയ ഒരു പാട്ടിന്
ക്ഷീണമുള്ള സിംഹം..!
ലക്ഷ്മി : നന്ദി , കുറെ പ്രശങ്ങള്‍ പറ്റിയിട്ടുണ്ട് ... എന്നാലും പോസ്റ്റ് ചെയ്തു :-)
കിരണ്‍ : ങ്ഹാ ...
അവിടവിടെ ശബ്ദം പോയതൊഴിച്ചാല്‍ വളരെ വളരെ നന്നായിരിക്കുന്നു. ഇനി എന്റെ ഹെഡ്ഫോണിന്റെയോ കണക്ഷന്റേയോ കുഴപ്പമായിരുന്നോ എന്തോ?
എത്രഹൃദ്യം ഭവത് ഗാനം...ആശംസകൾ.
വളരെ നന്നായിരിയ്ക്കുന്നു മാഷേ.
മാഷേ, ഈ പോസ്റ്റിന്റെ കൂടെ അതിന്റെ ലിറിക്സിലേക്ക് ഒരു ലിങ്ക് കൊടുത്തിരുന്നേല്‍ നന്നായിരുന്നു.
ഈ ഒരു കിലോ പാട്ടില്‍ ഒന്നരക്കിലോ വിഷാദം കലര്‍ത്തിയതില്‍ വളരെ നന്ദി പറയുന്നു. എന്തൊരു ഫീലാ ഇഷ്ടാ...! എതിരന്മാഷേ, മരിച്ചുപോയാലേ വിഷാദഭാവം പാടുള്ളൂന്നുണ്ടോ? ചില വേര്‍പാടുകള്‍ക്ക് മരണത്തേക്കാള്‍ തീവൃതയുണ്ടാവില്ലേ?
അതൊക്കെ പോട്ടെ, ഒരു കാര്യം പറയാന്‍ വന്നതാ. ഈ പാടിയത് എനിക്ക് ഭയങ്കര ഇഷ്ടായീ, ഞാന്‍ പണ്ടാരഫാനായി, ഫ്രിഡ്ജായി, വാഷിങ്ങ് മെഷിനായീന്നൊക്കെ മെയിലിലൂടെയൊക്കെ ഓള്‍റെഡി പറഞ്ഞതാണ്. ഇപ്പോ അതൊന്നുമല്ല മനുഷ്യാ ഇഷ്യു. ഞാന്‍ കുറച്ച് ദിവസായിട്ട് ഈ പാട്ടിന് അടിമയായി എന്ന് പറയുന്നതായിരിക്കും സത്യം. ഉള്ളത് പറയാമല്ലോ, സാധാരണ ബ്ലോഗില്‍ ആരേലും പാട്ട് പാടിയാല്‍ അത് ഒറിജിനല്‍ എങ്ങിനെയായിരുന്നു എന്ന് ചിന്തിച്ചിട്ടാണ് ഞാന്‍ അഭിപ്രായം പറയാറ്. പക്ഷെ, ഈ ഒരു പാട്ടില്‍ എനിക്ക് ഒറിജിനല്‍ കേള്‍ക്കേണ്ട, ഒറിജിനലില്‍ ആലാപനശൈലിയില്‍ വേരിയേഷന്‍സ് കുറേയുണ്ട് എന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. ഈ ഗാനം എനിക്കിഷ്ടമുള്ള ഒരു റേഞ്ചിലാണ്...ആ ഒരു ഫീലിലാണ്.. പാടിയിരിക്കുന്നത്.
ന്റെ സ്വീറ്റ് ഫ്രന്‍സില്‍ കിരണിന്റെ കുറേ പാട്ടുകളും, ബഹൂന്റെ (അത്ര സ്വീറ്റ് ഫ്രന്റൊന്നും അല്ല) ഗസലുകളും, സുരേഷേട്ടന്റെ (സ്വീറ്റേ അല്ല) ചില നല്ല പാട്ടുകളും ഒക്കെ മൊബൈലില്‍ കയറ്റി ഇടക്കൊക്കെ ഹെഡ്സെറ്റും വച്ച് കേള്‍ക്കുന്ന ഒരു സൂക്കേഡുണ്ടായിരുന്നു പണ്ടേ. എന്നാപിന്നെ അതിന്റെ ഒറിജിനല്‍ കേട്ടാപ്പോരേന്ന് ചോദിക്കാറുണ്ട് ഫ്രന്റ്സ്. നമ്മള്‍ക്കറിയുന്ന ആളുകള്‍ പാടുന്നത് ആസ്വദിക്കുന്നത് ഒറിജിനല്‍ കേള്‍ക്കുന്നതിന് തുല്യമാകില്ലല്ലോ.? പറഞ്ഞ് വന്നത്, പഹയാ, ഞാന്‍ ഒരാഴ്ചയായി ഇത് തന്നെയാ കേട്ടോണ്ടിരിക്കുന്നത്. ചിരിക്കൂല്ലേല് ഉള്ളത് ഉള്ളത് പോലെ പറയാമേ.. :) സമയം നട്ടപ്പാതിര! കൂരാക്കൂരിരുട്ട്...! ഈ പാട്ട് മൊബൈല്‍ പ്ലേ ചെയ്യും, എന്നിട്ട് അതിന്റെ ചെവീല് കുത്തുന്ന ക്-ണാപ്പ് എടുത്ത് ചെവീല് കുത്തീട്ടുണ്ടല്ലോ, ഉറങ്ങാന്‍ കിടക്കും...! പിന്നെ ഈ പാട്ട്..അങ്ങനെ കേള്‍ക്കും. അപ്പോ ഇയാളല്ല പാടുന്നത്, ഞാനാ! :) ഞാന്‍ മരണഏക്ഷന്സായിരിക്കും, ഞാന്‍ പാടുന്നതായി സങ്കല്പിക്കും.. പണ്ടാരമടങ്ങാന്‍ ഒടുക്കത്തെ ഫീല്‍ അല്ലേ... അതിന് കണക്കായ മുഖഭാവങ്ങള്‍, കൈയ്യുടെ ചലനങ്ങള്‍, പിന്നെ എന്റെ മുന്നില്‍ ഒരു സ്വീറ്റ് പെണ്‍കുട്ടി ഇരിക്കുന്നുണ്ട് കേട്ടോ സങ്കല്‍പ്പത്തില്‍ ... :) അപ്പോ ഞാനിങ്ങനെ ഭയങ്കര ഫീലില്‍ പാടുകയാണ് (ഏക്ഷന്‍ .ഏക്ഷന്‍...).. തഹ്സീന്റെ കൂടെ... സങ്കല്പത്തിലെ ആ പെണ്‍കുട്ടി ഇങ്ങനെ ഗാനം ആസ്വദിച്ചിരിക്കുമ്പോഴാണ്, ‘ഭരത‘ത്തില്‍ “രാമകഥ ഗാനലയം മംഗളമെന്...“ പാട്ടില്‍ മോഹന്‍ലാനിന്റെ ശബ്ദമിടറിപ്പോയപോലെ എന്റെ (അതായത് ഇങ്ങടെ) ശബ്ദം “അലയായ് വരും വിചാരമെഴും മൌനചേതനാ....” ന്റെ റിപ്പീറ്റേഷനില് ബ്രേക്കായിപ്പോയത്....! അപ്പോ ആ പെണ്ണ് ഇങ്ങനെ വിരല്‍ കൊണ്ട് തംസ് അപ്പ് ആക്കി. (ഊര്‍വ്വശി ആക്കീല്ലേ..? അത് പോലെ.. :) ) അപ്പോത്തന്നെ ഞാന്‍ കറക്റ്റ് ട്രാക്കില്‍ വന്നു... ബാക്കി പാടി... ഹോ..! രക്ഷപ്പെട്ടു..
ഇങ്ങനെ പല പല കലാപരിപാടികളിലൂടെ ഈ വീക്ക് കടന്നുപോയി. ഇനി എനിക്ക് വേറെ കുറേ സങ്കല്‍പ്പങ്ങള്‍ കാണാന്‍, ഒരുപാട് പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യൂ... :) ഇയാളുടെ കേളീനളിനവും ഇതും മാത്രമേ ഇതുവരെ കേട്ടിട്ടുള്ളൂ. പിന്നെ മുന്നോട്ടും പിന്നോട്ടും പോയിട്ടില്ല, കേട്ടതെന്നെ കേട്ടോണ്ടിരിക്കുവാ. പിന്നെ, ഒരു കാര്യം കൂടുതല്‍ ഇഷ്ടപ്പെട്ടാലോ അല്ലേല്‍ തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലോ ആണ് ഞാന്‍ സാധാരണ കൂടുതല്‍ വാചാലനാവുക. ഇവിടെ ആദ്യത്തെതാണ് റീസണ്‍...! പാട്ടുകള്‍ തുടരൂ.... വേഗം പോസ്റ്റ് ചെയ്യൂ... യെനിക്ക് സ്വപ്നം കാണാന്‍ ഡൈമായി... :) :)
സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍...
അഭിലാഷങ്ങളേ, ഇതെത്ര നാളായി തുടങ്ങിയിട്ട്? എത്രയും പെട്ടെന്ന് ആരെയെങ്കിലും കാണിക്കണം കേട്ടോ.
ഹല്ലാ, ഇപ്പഴത്തെ പിള്ളേരുടെ ഓരോ സൂക്കേടുകളേ... :)
അഭിലാഷ് മാഷേ :
പാട്ട് വളരെ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം ...
ദുഃഖ ഭാവം ചേര്‍ത്ത് പാടിയതൊന്നുമല്ല , സ്വതവേ ഉള്ള ഒരു ഭാവം വന്നതാണെന്ന് തോന്നുന്നു :-)
വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത്, പണ്ടൊക്കെ പാടിയതിന്റെ ഓര്‍മയില്‍ ഒരു കാച്ചു കാച്ചിയതാണ് :-) .... ഇനിയും പാടാം ...
Jijo : :-)
വളരെ ഇഷ്ടമുള്ള പാട്ട്. നന്നായി പാടിയിട്ടുണ്ട്. പക്ഷേ ഇത്രേം സങ്കടഭാവമുണ്ടോ ഒറിജിനലില്‍ എന്നൊരു സംശയം.
Post a Comment