Saturday, March 06, 2010

എന്തിനീ ജാലക വാതിലില്‍

പാട്ടിന്റെ പാലാഴിയുടെ സംഗീത സംവിധായകന്റെ പേര് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി..
ഈ പേര് ഞാന്‍ 20 വര്‍ഷം മുന്‍പാണ് ആദ്ദ്യമായി കണ്ടത് .. ഒരു കാസ്സെറ്റ്‌ ന്റെ പുറത്തു .
എന്റെ പെങ്ങള്‍ക്ക് ആദ്യമായി ജോലികിട്ടിയപ്പോ എനിക്ക് വാങ്ങിത്തന്ന സമ്മാനം .. അതായിരുന്നു അത് .
അതിലെ ആദ്യത്തെ പാട്ട് തന്നെ എന്റെ മനസ്സ് കീഴടക്കി ..
രചനയും സംഗീതവും ഒരാള്‍ തന്നെ - സുരേഷ് മണിമല
പിന്നീടറിഞ്ഞു അദ്ദേഹം Cochin University യില്‍ നിന്നും MBA നേടിയ ആളാണ്‌ ..
പിന്നെ അധികം ഒന്നും കേട്ടില്ല ..
ആദ്യ കേള്‍വിയില്‍ തന്നെ എന്റെ മനസ്സിനെ തൊട്ട ആ ഗാനം നിങ്ങള്‍ക്കായി ഇതാ ..
=================================
രചന / സംഗീതം : ഡോ . സുരേഷ് മണിമല
ആല്‍ബം : ( പേര് മറന്നു പോയി :-( .. )
ഗായകന്‍ : വി ടി മുരളി
=================================

എന്തിനീ ജാലക വാതിലില്‍ സഖീ എന്നും തപസ്സിരിക്കുന്നു
നീല തിരശ്ശീല ഞൊറി നീക്കിയെന്നും .. നീള്‍മിഴിയാരെ തിരയുന്നൂ

നിന്‍ ശില്പ ഗോപുര വീഥിയില്‍ വാസന്ത സന്ധ്യയില്‍
ഏകനായ് ഞാന്‍ അണയെ
എന്നെ തിരയുവതല്ലെന്ന ഭാവത്തില്‍ എന്തിനു മിഴി മടക്കുന്നൂ
പിന്നെ ഒളി കണ്ണെറിയുന്നൂ

പറയുവാനോര്‍മിച്ച കഥകള്‍ മറന്നു നീ , പിടയും മിഴികളുമായി നില്‍ക്കെ
ഒരു മാത്ര കണ്ടൊരീ സ്വപ്നം മറന്നു ഞാന്‍ പിരിയുമീ പാതയില്‍ നീങ്ങാം
വേര്‍ പിരിയെ .. ഈ ഗാനവും മൂളാം..