Tuesday, December 22, 2009

1988 ... 2009

1988 ... 2009
രാംമോഹന്റെ ഈ പോസ്റ്റ്‌ എന്നെ വീണ്ടും കൊച്ചിയിലെത്തിച്ചു ... 1988 ലെ ഡിസംബര്‍ 31 .. FRY's restaraunt..ലെ ആ രാത്രി..
അന്നെന്റെ കൂടെ ഹാര്‍മോണിയം വായിച്ചത് എന്റെ ഉപ്പ, തബല വായിച്ചതോ , പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ്‌ പോളിന്റെ അപ്പന്‍ ..സാക്ഷാല്‍ പോള്‍ മാഷ്‌ ..
അതൊരു കാലം .. എന്റെ കൂട്ടുകാരായിരുന്ന അലക്സ്‌ പോളും, ഉദയനും ... രണ്ടു പേരും അസ്സലായി പാട്ട് കമ്പോസ് ചെയ്യും .. രണ്ടു പേരും പാട്ടുകള്‍ എഴുതുകയും ചെയ്യും .. അലക്സ്‌ പൊള്‍ എല്ലാരും അറിയുന്ന ആളായി .. ഉദയന്‍ ഭക്തിഗാന രംഗത്ത് ധാരാളം compositions ചെയ്തു .. സിനിമയില്‍ വരാനുള്ള ഭാഗ്യം ഇതേവരെ കിട്ടിയില്ല .. ഈ പോസ്റ്റില്‍ രണ്ടു പാട്ടുകള്‍ ഉണ്ട് , അതില്‍ ഒരെണ്ണം ഉദയന്‍ എഴുതി - സംഗീതം കൊടുത്തതാണ് ...
(ഈ പാട്ട് idea star singer show യില്‍ വാണി ജയറാം പാടി കേട്ടിട്ടുണ്ട് .. ഇതാദ്യമായി പാടാന്‍ അവസരം കിട്ടിയത് എനിക്കായിരുന്നു :-) )

ഗാനം : കളകള നാദത്താല്‍ (ലളിത ഗാനം )
സംഗീതം : K M ഉദയന്‍




ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

ഗാനം : അനുരാഗിണി
ചിത്രം : ഒരു കുടക്കീഴില്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : ഗാന ഗന്ധര്‍വന്‍ യേശുദാസ്


ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം